മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരുക്ക്

Posted on: March 25, 2018 4:59 pm | Last updated: March 25, 2018 at 4:59 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ഷമി സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. തലക്ക് പരുക്കേറ്റ ഷമിയെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ തുന്നുകളുണ്ട്.

ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഡനത്തിന് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് താരം അപകടത്തില്‍പെട്ടത്. ഹസിന്‍ ജഹാന്റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു.

ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ നടത്തിയ അന്വേഷണത്തില്‍ അതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തടഞ്ഞുവച്ച വാര്‍ഷിക കരാറില്‍ താരത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു.