Connect with us

International

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജിവെച്ചു

Published

|

Last Updated

കാന്‍ബെറ: ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു.രാജി വിവരം ക്രിക്കറ്റ് ഓസ്‌ത്രേലിയ സ്ഥിരീകരിച്ചു.ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്്മാന്‍ ടീം പെയ്‌നാണ് പുതിയ ക്യാപ്റ്റന്‍.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടി റിവേഴ്‌സ് സ്വിങ്ങിനായി ക്യത്രിമം കാണിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്. ക്യത്രിമം നടന്ന കാര്യം സമ്മതിച്ച സ്മിത്ത് ,പ്രതികൂല സാഹചര്യമുയര്‍ത്തിയ നിരാശയയിലാണ് ഇത് ചെയ്തതെന്നും കുറ്റസമ്മതം നടത്തിയിരുന്നു. സ്മിത്തിനെ പുറത്താക്കണമെന്ന് ഓസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

Latest