പോലീസ് പരിശോധനക്കിടെ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; എസ് ഐക്ക് സസ്‌പെന്‍ഷന്‍

Posted on: March 25, 2018 1:54 pm | Last updated: March 25, 2018 at 6:57 pm

മുഹമ്മ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പിന്തുടര്‍ന്നെത്തിയ പോലീസ് ജീപ്പ് കുറുകെയിട്ടപ്പോഴുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍. കുത്തിയതോട് എസ് ഐ സോമനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ആലപ്പുഴ എസ് പി പറഞ്ഞു.

ഈ മാസം 11ന് പുലര്‍ച്ചെയാണ് സംഭവം. കഞ്ഞിക്കുഴി ഊത്തക്കരച്ചിറ ഷേബുവിന്റെ ഭാര്യ സുമി(34),പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ വിച്ചു(24) എന്നിവരാണ് മരിച്ചത്. പോലീസ് പരിശോധനക്കിടെ ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയില്ലെന്നാരോപിച്ച് പിന്തുടര്‍ന്നെത്തിയ പോലീസ് ജീപ്പ് കുറകെയിട്ടു. ഈ സമയം എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം.