രോഗിയെ സ്ട്രക്ചറില്‍ തലകീഴായി കിടത്തിയ സംഭവം;ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Posted on: March 25, 2018 10:58 am | Last updated: March 25, 2018 at 4:02 pm

പാലക്കാട്: ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നാരോപിച്ച് രോഗിയെ സ്ട്രക്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് പോലീസ് കേസെടുത്തത്.

രോഗി ഇന്നലെ മരിച്ചിരുന്നു. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആംബുലന്‍സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.