Connect with us

International

സിറിയന്‍ സേന കിഴക്കന്‍ ഗൗതയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുന്നതിനടുത്തെത്തി

Published

|

Last Updated

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനത്തിന് സമീപത്തെ അവസാന വിമത പ്രദേശവും പിടിച്ചെടുത്ത സിറിയന്‍ സര്‍ക്കാര്‍ സേന കിഴക്കന്‍ ഗൗതയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനടുത്തെത്തി. കിഴക്കന്‍ ഗൗത നിയന്ത്രിച്ചിരുന്ന മൂന്ന് വിമത സംഘങ്ങളില്‍ രണ്ട് സംഘങ്ങള്‍ നേരത്തെ കീഴടങ്ങിയിരുന്നു . മൂന്നാമത്തെ വിമത സംഘമായ ജയ്ഷ് അല്‍ ഇസ്്‌ലാമാണ് ഇപ്പോഴഉം ദൗമ നഗരത്തിന്റെ നിയന്ത്രണം കൈയടക്കിവെച്ചിരിക്കുന്നത്.

സിറിയന്‍ സേനയുടെ സഖ്യകക്ഷിയായ റഷ്യന്‍ സേനയുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകളെത്തുടര്‍ന്ന് ജയ്്ഷ് അല്‍ ഇസ്്‌ലാം ഒഴിഞ്ഞുപോകല്‍ കരാറിനടുത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ഗൗതയില്‍ ഫിബ്രവരി 18 മുതല്‍ റഷ്യ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രണത്തില്‍ 1,500ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 5000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.

പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗതയില്‍ സിറിയയും സഖ്യകക്ഷികളും ആക്രമണം തുടങ്ങുന്നതിന് മുമ്പ് ഇവിടത്തെ ജനസംഖ്യ ഏകദേശം നാല് ലക്ഷത്തോളമായിരുന്നു.

Latest