അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദം :പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്കെത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Posted on: March 25, 2018 9:37 am | Last updated: March 25, 2018 at 5:43 pm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദം പ്രശ്‌നപരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഓരോ കാരണങ്ങളാല്‍ താനടക്കം അശുദ്ധിയുള്ളവരെന്നും കര്‍ദിനാള്‍ പറഞ്ഞു. മെത്രാപ്പൊലീത്തക്ക് വേണ്ടി സംസാരിക്കുവാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല.

മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി വിവാദം ആളിക്കത്തിച്ചത് നിര്‍ഭാഗ്യകരമാണ്. തെറ്റായ പ്രചാരണങ്ങളോട് വിയോജിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നേറും.

മെത്രാന്‍മാരുടേയും അല്മായരുടേയും കൂട്ടായ്മയില്‍ എല്ലാ പരിഹാരങ്ങളും ഉണ്ടാകുമെന്നും വാര്‍ത്തക്കുറിപ്പില്‍ കര്‍ദിനാള്‍ പറഞ്ഞു.