കേന്ദ്രത്തിന് തിരിച്ചടി; ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

Posted on: March 24, 2018 11:32 pm | Last updated: March 25, 2018 at 10:59 am
SHARE

ന്യൂഡല്‍ഹി: അതീവ സുരക്ഷിതമാണെന്ന് യുഐഡിഎഐയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയില്‍ വ്യക്തമാക്കി മണിക്കൂറുകള്‍ പിന്നിടും മുമ്പ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിനസ് ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ഇസഡ്ഡി നെറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 12 അക്ക ആധാര്‍ നമ്പറും ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങളുമാണ് ചോര്‍ന്നത്.

പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തിരിച്ചറിയല്‍ അഥോറിറ്റിയായ യുഐഡിഎഐ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. 2048 ബിറ്റ് എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ഭൂമിയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ ഉപയോഗിച്ചാലും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാവില്ലെന്നുമായിരന്നു അതോറിറ്റിയുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here