സീറോ മലബാര്‍ ഭൂമി ഇടപാട്: വൈദിക സമിതി യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍

Posted on: March 24, 2018 7:30 pm | Last updated: March 24, 2018 at 7:30 pm

കൊച്ചി: അങ്കമാലി അതിരൂപത ഭൂമിയിടപാട് ചര്‍ച്ച ചെയ്യാന്‍ സീറോ മലബാര്‍ സഭ വിളിച്ച വൈദീക സമിതി യോഗത്തില്‍ വൈദികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നതവരും തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തുടര്‍ന്ന് കര്‍ദിനാള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

യോഗം നടന്നുകൊണ്ടിരിക്കെ ഒരു വിഭാഗം ആളുകള്‍ യോഗത്തിലേക്ക് തള്ളിക്കയറിയതാണ് പ്രശനങ്ങളുടെ തുടക്കം. ഇവരെ മറ്റുള്ളവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു.

ഭൂമിയിടപാടില്‍ മുന്നോട്ട് വെച്ച മധ്യസ്ഥ ഫോര്‍മുല ചര്‍ച്ച ചെയ്യാനാണ് വൈദീക സമിതി വിളിച്ചു ചേര്‍ത്തത്. 48 വൈദികരാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.