ബി ജെ പിയുടെ തട്ടിപ്പുകള്‍ക്ക് എസ് പി-ബി എസ് പി സഖ്യത്തെ തകര്‍ക്കാനാകില്ല: മായാവതി

Posted on: March 24, 2018 4:44 pm | Last updated: March 25, 2018 at 10:36 am

ന്യൂഡല്‍ഹി: ബി ജെ പിയും കൂട്ടാളികളും നടത്തുന്ന തട്ടിപ്പുകള്‍ക്ക് എസ് പി- ബി എസ് പി സഖ്യത്തെ തകര്‍ക്കാനാകില്ലെന്ന് ബി എസ് പി നേതാവ് മായാവതി.

ഇന്നലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സഖ്യത്തെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അധാര്‍മിക വിജയം ബി ജെ പിക്ക് ഖൊരക്പുരിലും ഫുല്‍പുരിലുമുണ്ടായ പരാജയത്തെ ഒട്ടും കുറച്ചുകാട്ടുന്നില്ലെന്നും മായാവതി ട്വിറ്ററില്‍ പറഞ്ഞു.