പിതാവിന്റെ ജീവന് ഭീഷണിയെന്ന് ലാലുവിന്റെ മകന്‍

Posted on: March 24, 2018 4:18 pm | Last updated: March 24, 2018 at 7:18 pm
SHARE

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നലാംകേസില്‍ ആര്‍ ജെ ഡി തലവന്‍ ലാലുപ്രസാദ് യാദവിന് 14 വര്‍ഷം ജയില്‍ ശിക്ഷയെന്ന വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പിതാവിന്റെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി ഇദ്ദേഹത്തിന്റെ മകനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ തേജസ്വയി യാദവ് രംഗത്ത്.

പിതാവ് ലാലുവിന്റെ ജീവന് ഭീഷണിയുണ്ടെന്നത് തനിക്ക് ഉറപ്പാണെന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ഇദ്ദേഹം ഒരു വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അതേ സമയം തേജസ്വയിയുടെ ആരോപണത്തെ തള്ളിയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍ മോദി ജീവന് ഭീഷണിയുണ്ടെങ്കില്‍ ലാലു അപ്പീല്‍ കോടതിയെ സമീപിക്കണമെന്നും പറഞ്ഞു. ഒരാള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോള്‍ എന്തിനാണ് ജീവനെ ഭയക്കുന്നതെന്നും ലാലുവിനെ കാണാന്‍ ആരെയും അനുമതി നല്‍കാത്തപ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു അപകടമുണ്ടാവുകയെന്നും മോദി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here