മരണംവരെ സമരം തുടരും: ഹസാരെ

Posted on: March 24, 2018 3:27 pm | Last updated: March 24, 2018 at 3:27 pm

ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന് ജനപിന്തുണയേറുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നിയമനം ആവശ്യപ്പെട്ട് ഡല്‍ഹി രാംലീല മൈതാനത്ത് അണ്ണാ ഹസാരെയുടെ സമരം രണ്ടാം ദിവസത്തേക്ക് കടന്നു.

ലോക്പാല്‍ നിയമം നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ മരണംവരെ സമരം തുടരുമെന്നും ഹസാരെ പറഞ്ഞു. ലോക്പാല്‍ നിയമം കൊണ്ടുവരിക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ വില നല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്നാ ഹസാരം വീണ്ടും സമരം ആരംഭിച്ചത്.