Connect with us

National

ജെ എന്‍ യു പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് ഉപദ്രവിച്ചെന്ന് വനിത മാധ്യമ പ്രവര്‍ത്തക

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് ഉപദ്രവിച്ചെന്ന് വനിതാ മാധ്യമ പ്രവര്‍ത്തക. ഡല്‍ഹി കാന്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പരാതി വിജിലന്റ് ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പോലീസ് ട്വിറ്ററില്‍ പറഞ്ഞു.

മാര്‍ച്ചിനിടെ വനിത പോലീസ് ഉദ്യോഗസ്ഥ തന്നോട് മോശമായി പെരുമാറുകയും തന്റെ ക്യാമറ കൈക്കലാക്കുകയും ചെയ്തു. ഇത് തിരികെ തന്നില്ല. താന്‍ മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ തള്ളി മാറ്റുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു. എട്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രോഫ.അതുല്‍ ജോഹ്രിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെ എന്‍ യു ടീച്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ഥികളും വെള്ളിയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു.