നീരവ് മോദിയുടെ വീട്ടില്‍നിന്നും കോടിക്കണക്കിന് രൂപയുടെ വസ്തുവഹകള്‍ പിടിച്ചെടുത്തു

Posted on: March 24, 2018 12:23 pm | Last updated: March 24, 2018 at 2:26 pm

പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്നും കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ മുംബൈ വേര്‍ളിയിലെ വീടായ സമുദ്ര മഹലില്‍ മൂന്ന് ദിവസമായി സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്ന് നടത്തുന്ന തിരച്ചിലില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവഹകള്‍ പിടിച്ചെടുത്തു.

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാതന ആഭരണങ്ങള്‍, 1.40 കോടിരൂപയുടെ വാച്ച്, പത്ത് കോടി രൂപയുടെ റിംഗുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.