ഛത്തീസ്ഗഢില്‍ തടവ്ചാടിയ നക്‌സലുകള്‍ പിടിയില്‍

Posted on: March 24, 2018 12:05 pm | Last updated: March 24, 2018 at 12:24 pm

റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാദ ജയിലില്‍നിന്നും നാല് പേര്‍ രക്ഷപ്പെട്ടു. എന്നാല്‍ ഏറെ താമസിയാതെ ഇവര്‍ പോലീസിന്റെ പിടിയിലായി.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നക്‌സല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലായിരുന്നവരാണ് ജയില്‍ ചാടിയിരുന്നതെന്ന് ദന്തേവാദ എ എസ് പി .ജി എന്‍ ബാഗെല്‍ പറഞ്ഞു