Connect with us

National

അഞ്ചാംക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊന്നു

Published

|

Last Updated

ഗുഹാവത്തി: അസാമില്‍ നഗാവ് ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീവെച്ച് കൊന്നു. വീട്ടില്‍ തനിച്ചായിരുന്ന തന്നെ അതിക്രമിച്ചെത്തിയ സഹപാഠികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത പോലീസ് മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. കുട്ടിയെ ബലാത്സംഗം ചെയ്തശേഷം പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നത് കണ്ടെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest