പോലീസുകാര്‍ തടവുകാരോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

Posted on: March 24, 2018 10:47 am | Last updated: March 24, 2018 at 11:35 am
SHARE

തിരുവനന്തപുരം: ജയിലിലെ തടവുകാരോട് പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടവുകാര്‍ എല്ലാവരും ക്രിമിനലുകളല്ലെന്നും അവരോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും ഇദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പോലീസ് പാസിംഗ് ഔട്ട് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോലീസുകാരുടെ മനസിലേക്ക് ക്രിമിനല്‍ ചിന്ത കടന്നുവരരുത്. തടവുകാര്‍ക്ക് വഴിവിട്ട സഹായവും ചെയ്തുകൊടുക്കരുത്. ശരിയായ ജീവിത വഴിയിലേക്ക് തടവുകാരെ തിരികെ കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here