Connect with us

National

കശ്മീരില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു. അനന്തനാഗിലെ ഷിസ്താര്‍ഗം ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.

രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Latest