Connect with us

Kerala

കേരളം ആറാടി

Published

|

Last Updated


ഗോള്‍ നേടിയ കേരള ടീം അംഗങ്ങളുടെ ആഹ്ലാദം

കൊല്‍ക്കത്ത: എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് മണിപ്പൂരിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര 2-1ന് ചണ്ഡീഗഡിനെയും തോല്‍പ്പിച്ചു.

ഹൗറ സ്റ്റേഡിയത്തില്‍ കേരളവും മണിപ്പൂരും ആദ്യ പകുതിയില്‍ ഗോളടിക്കാതെ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് ഗോളിന്റെ ആറാട്ട് കണ്ടത്. ജിതിന്‍ ഗോപാല്‍ (62,84 മിനുട്ടുകള്‍) ഇരട്ട ഗോളുകള്‍ നേടി. ഇഞ്ചുറി ടൈമില്‍ മണിപ്പൂരിന്റെ ചിന്‍ഗാഖാം സിംഗ് സെല്‍ഫ് ഗോളടിച്ചതോടെ കേരള ജയം അരഡസന്‍ ഗോളിനായി.

നാല്‍പ്പത്തേഴാം മിനുട്ടില്‍ അഫ്ദാല്‍ വികെയാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് താരം രാഹുല്‍ കെ പിയാണ് രണ്ടാം ഗോള്‍ നേടിയത്. അമ്പത്തൊമ്പതാം മിനുട്ടിലായിരുന്നു ഇത്. ഗോപാലിന്റെ ഇരട്ട ഗോളുകള്‍ക്കിടയില്‍ ജിതിന്‍ എം എസ് ഒരു ഗോള്‍ നേടി.
രണ്ട് മത്സരങ്ങളില്‍ നിന്നായി പതിനൊന്ന് ഗോളുകളാണ് കേരളം സ്‌കോര്‍ ചെയ്തത്.

ഗോള്‍ ശരാശരിയില്‍ ബംഗാളിനേക്കാള്‍ മുകളിലാണ് കേരളം. ചണ്ഡീഗഡിന്റെ സെമിപ്രതീക്ഷകള്‍ അവസാനിപ്പിച്ചാണ് മഹാരാഷ്ട്ര യിച്ചു കയറിയത്. അഞ്ചാം മിനുട്ടില്‍ ശുഭം ഖന്‍വില്‍ക്കര്‍, ഒമ്പതാം മിനുട്ടില്‍ ഡിയോണ്‍ മെനെസസ് എന്നിവരും സ്‌കോര്‍ ചെയ്തു. എണ്‍പത്തെട്ടാം മിനുട്ടില്‍ വിശാല്‍ ശര്‍മയാണ് ചണ്ഡീഗഡിന്റെ ആശ്വാസ ഗോളടിച്ചത്.

Latest