Connect with us

National

അവിശ്വാസവുമായി കോണ്‍ഗ്രസും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച അവിശ്വാസ പ്രമേയം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ടി ഡി പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയങ്ങള്‍ സഭയിലെ ബഹളം ചൂണ്ടിക്കാണിച്ച് പരിഗണിക്കാതിരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസുമായി രംഗത്തെത്തിയത്.

ആന്ധ്രക്ക് പ്രത്യേക പദവി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരു പാര്‍ട്ടികളും അവിശ്വാസ പ്രമേയം നല്‍കിയത്. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഇസില്‍ ഭീകരര്‍ വധിച്ച വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, ഇന്നലെയും പാര്‍ലിമെന്റിന്റെ ഇരുസഭകളും ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു. എ െഎ എ ഡി എം കെയും ടി ആര്‍ എസും നടത്തിയ ബഹളത്തിലാണ് ലോക്‌സഭ പിരിഞ്ഞത്. ഇരു സഭകളിലും അതിവ പ്രധാനമുള്ള ബില്ലുകള്‍ ഉള്‍പ്പെടെ പസ്സാക്കാനുണ്ടെന്നരിക്കെയാണ് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും നടപടികള്‍ പൂര്‍ത്തികരിക്കാതെ സഭ പിരിയുന്നത്.

Latest