Connect with us

Gulf

കേരള പ്രവാസി ക്ഷേമനിധി, ഉയര്‍ന്ന പ്രായപരിധി എടുത്തു കളയണം

Published

|

Last Updated

അബുദാബി: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയണമെന്ന് ആവശ്യം ശക്തമാകുന്നു. നിലവില്‍ 60 വയസ്സാണ് കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ ഈ നിബന്ധന മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ ചേരുവാനുള്ള അവസരം നഷ്ടമാകുന്നുണ്ട്. പ്രവാസി ക്ഷേമനിധി 2006 മുതല്‍ നിലവില്‍ വന്നെങ്കിലും, ശരിയായ പ്രചാരണങ്ങളുടെ അഭാവത്തില്‍ ഈയടുത്ത് മാത്രമാണ് ഇതിനെപ്പറ്റി ശരിയായ അവബോധം പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായത്.

എന്നാല്‍ അപ്പോഴേക്കും പലരും 60 വയസ്സ് പിന്നിട്ടതിനാല്‍, ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആകാന്‍ കഴിഞ്ഞില്ല. കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയുന്നപക്ഷം നാലുലക്ഷത്തോളം വിദേശമലയാളികള്‍ക്ക് ക്ഷേമനിധി അംഗത്വം ലഭിക്കും.
പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി. ഈ വിഷയത്തില്‍ കേരള സര്‍ക്കാറും പ്രവാസി വകുപ്പും അടിയന്തിരമായി ഇടപെട്ട്, എല്ലാ വിദേശമലയാളികള്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാനുള്ള അവസരം നല്‍കാനായി. ഉയര്‍ന്ന പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന് അബുദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസര്‍ ആവശ്യപ്പെട്ടു.

Latest