കാര്‍ത്തി ചിദംബരത്തിന് ജാമ്യം

Posted on: March 23, 2018 8:04 pm | Last updated: March 23, 2018 at 8:04 pm
SHARE

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനു ജാമ്യം. ഐ എന്‍ എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ ഡല്‍ഹി ഹൈക്കോടതിയാണ് കാര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് സി ബി ഐ അറസ്റ്റു ചെയ്തത്. 2007ല്‍ ഐ എന്‍ എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരായ ആരോപണം ഉയര്‍ന്നിരുന്നത്.

ഐ എന്‍ എക്‌സില്‍ നിന്ന് കാര്‍ത്തി ചിദംബരം കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സി ബി ഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സി ബി ഐ പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here