Connect with us

Kerala

രാജ്യസഭ തിരഞ്ഞെടുപ്പ്: യു പിയില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് വിജയം. 89 വോട്ടുകള്‍ വീരേന്ദ്രകുമാറിന് ലഭിച്ചു. ഇടതുമുന്നണി യുടെ ഒരു വോട്ട് അസാധുവായി. 90 വോട്ടാണ് എല്‍ ഡി എഫിന്റെ ഭാഗത്തുനിന്ന് പോള്‍ ചെയ്തത്.

യു ഡി എഫ് സ്ഥാനാര്‍ഥി ഡി ബാബുപ്രസാദിന് 40 വോട്ടുകള്‍ ലഭിച്ചു. യു ഡി എഫിന്റെ 41 വോട്ടുകളില്‍ ടി എ അഹമ്മദ് കബീര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ആകെ സഭയിലുള്ള 139 അംഗങ്ങളില്‍ സംഭയിലുള്ളത് 130 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളാ കോണ്‍ഗ്രസിന്റേത് അടക്കം 9 പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല.

അതിനിടെ ബാലറ്റ് പേപ്പറിനെ ചൊല്ലി യു പിയില്‍ ബി എസ് പി, എസ് പി അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടെണ്ണല്‍ പുനരാരംഭിച്ചു. യു.പിയില്‍ 10 സീറ്റുകളിലേക്കാണ് തെഞ്ഞെടുപ്പ് നടക്കുന്നത്.

---- facebook comment plugin here -----

Latest