സൂര്യാതപം: കോഴിക്കോട് ഒരാള്‍ മരിച്ചു

വയലില്‍ കുഴഞ്ഞു വീണ നിലയിലായിരുന്നു  
Posted on: March 23, 2018 7:18 pm | Last updated: March 24, 2018 at 10:24 am

കോഴിക്കോട്: കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. ജോലിക്കിടെ വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കൃഷി സ്ഥലത്തേക്ക് പോയ ഗോപാലന്‍ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗോപാലന്‍ കൃഷിസ്ഥലത്ത് വീണു കിടക്കുന്നത് കണ്ടത്.

കൂരാചുണ്ട് ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീര ചര്‍മം ഇളകിയ നിലയിലായിരുന്നു. കൂരാചുണ്ട് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. മരണകാരണം സൂര്യാതപമേറ്റതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.