ബോള്‍ടന്‍ അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേശകന്‍

Posted on: March 23, 2018 5:00 pm | Last updated: March 23, 2018 at 7:05 pm

വാഷിങ്ടണ്‍: ദേശീയ സുരക്ഷാ ഉപദേശക സ്ഥാനത്തുനിന്നും എച്ച് ആര്‍ മാക്മാസ്റ്ററെ നീക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തല്‍സ്ഥാനത്ത് ജോണ്‍ ബോള്‍ടനെ നിയമിച്ചു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യമറിയിച്ചത്.

ഉത്തര കൊറിയയേയും ഇറാനേയും ആക്രമിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണച്ചയാളാണ് ബോള്‍ടന്‍. ഇദ്ദഹം യു എന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഏപ്രില്‍ ഒമ്പതിന് ബോള്‍ടന്‍ സ്ഥാനമേല്‍ക്കും. ബോള്‍ടന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല.