ആസ്‌ത്രേലിയയില്‍ 150ഓളം തിമിംഗലങ്ങള്‍ കരയില്‍ കുടുങ്ങി

Posted on: March 23, 2018 4:22 pm | Last updated: March 23, 2018 at 7:07 pm
SHARE

കാന്‍ബറ: ആസ്‌ത്രേലിയയില്‍ 150ഓളം തിമിംഗലങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. ഇവരെ രക്ഷപ്പെടുത്തി കടലിലേക്ക് അയക്കാനായി നിരവധി പേരാണ്കടല്‍ത്തീരത്തെത്തിയിട്ടുള്ളത്.

ഹാംലിന്‍ കടല്‍ത്തീരടിഞ്ഞ ഇവയെ ഒരു മത്സ്യത്തൊഴിലാളിയാണ് ആദ്യം കാണുന്നത്. നിരവധി തിമിംഗലങ്ങള്‍ ഇപ്പോള്‍തത്തന്നെ ചത്തതായി അധിക്യതര്‍ പറഞ്ഞു. കടലില്‍ സഞ്ചരിക്കവെ പൈലറ്റ് തിമിംഗലത്തിന് വഴിതെറ്റിയൊ അല്ലങ്കില്‍ ശത്രുക്കളില്‍നിന്നും രക്ഷനേടാനായോ ശ്രമിക്കുമ്പോഴാണ് തിമിംഗലങ്ങള്‍ കരയില്‍ക്കുടുങ്ങിപ്പോകുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്.