രാജ്യസഭാ തിരഞ്ഞെടുപ്പ് : യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Posted on: March 23, 2018 3:41 pm | Last updated: March 23, 2018 at 7:45 pm

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാരില്ലാത്ത സി പി ഐ ഉള്‍പ്പെടെയുള്ള മൂന്ന് പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ വരണാധികാരിക്ക് നല്‍കിയ പരാതി തള്ളിയ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

സി പി ഐ, ജനതാദള്‍, എന്‍ സി പി എന്നീ പാര്‍ട്ടികള്‍ ഏജന്റുമാരെ നിയോഗിക്കാത്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് യു ഡി എഫ് പരാതിയില്‍ പറയുന്നു. ഓരോ അംഗത്തിന്റെ വോട്ടും അതത് പോളിംഗ് സ്‌റ്റേഷനുകളിലെ ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായാണ് വോട്ട് പോളിംഗ് ഏജന്റിനെ കാണിക്കുന്നത്.