സത്യം ജയിച്ചു: കെജ്‌രിവാള്‍

Posted on: March 23, 2018 3:08 pm | Last updated: March 23, 2018 at 3:42 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സത്യം ജയിച്ചെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇരട്ടപ്പദവി വഹിച്ചുവെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎല്‍എമാരെ അയോഗ്യരാക്കിയത്.