വിയറ്റ്‌നാമില്‍ അപ്പാര്‍ട്ട്്മെന്റിന് തീപ്പിടിച്ച് 13 മരണം

Posted on: March 23, 2018 1:15 pm | Last updated: March 23, 2018 at 2:26 pm
SHARE

ഹനോയ്: വിയറ്റ്‌നാമില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപ്പിടുത്തത്തില്‍ 13 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദക്ഷിണ വിയറ്റ്‌നാമിലെ വ്യവസായ കേന്ദ്രമായ ഹോ ചി മിന്‍ഹ് നഗരത്തിലെ കരിന ഹൈറൈസിലാണ് ഇന്ന് പുലര്‍ച്ചെ തീപ്പിടുത്തമുണ്ടായത്.

താഴെ നിലയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. ഇത് പിന്നീട് മുകളിലേക്കും വ്യാപിക്കുകയായിരുന്നു. കനത്ത പുകയില്‍ ശ്വാസം കിട്ടാതെയാണ് പലരും മരിച്ചത്. പാര്‍ക്കിംഗ് മേഖലയില്‍നിന്നാണ് ആദ്യം തീപ്പിടുത്തമുണ്ടായതെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here