Connect with us

Kerala

ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥി നേരിട്ട് വന്ന് വോട്ട് ചോദിച്ചെന്ന് മാണി

Published

|

Last Updated

കോട്ടയം: ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ തന്നെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചതായി കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി. ചെങ്ങന്നൂരില്‍ പാര്‍ട്ടി ആരെ പിന്തുണക്കുമെന്ന് പിന്നീട് വ്യക്തമാക്കുമെന്നും മാണി പറഞ്ഞു.

സജി ചെറിയാന്‍ രണ്ട് ദിവസം മുമ്പ് തന്നെ വിളിച്ച് കാണാന്‍ വന്നോട്ടെ എന്ന് ചോദിച്ചു. പിന്നീട് നേരിട്ട് വന്ന് വോട്ട് ചോദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വോട്ട് വേണ്ട എന്ന് പറയുന്ന മറ്റ് നേതാക്കളുടെ പ്രതികരണത്തില്‍ കാര്യമില്ല. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു സിപിഎം-സിപിഐ കേന്ദ്രനേതൃത്വം നടത്തിയ ചര്‍ച്ച വിചിത്രമാണ്.

മുന്നണിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് താന്‍ ആരെയും സമീപിച്ചിട്ടില്ല. ആര് വിലപേശുന്നുന്നുവെന്ന് പറയുന്നില്ല. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റക്ക് നിന്ന് മത്സരിക്കാന്‍ സിപിഐക്ക് ആകുമോയെന്നും മാണി ചോദിച്ചു.

 

Latest