ആകാശിന്റെ പെരുമാറ്റം ജയില്‍ അധികാരിയെപ്പോലെ; ശുഐബ് വധക്കേസിലെ പ്രതികള്‍ക്ക് പ്രത്യേക പരിഗണന

Posted on: March 23, 2018 12:42 pm | Last updated: March 23, 2018 at 1:16 pm

കണ്ണൂര്‍: സജീവ സുന്നി പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മട്ടന്നൂരിലെ ശുഐബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ പ്രത്യേക പരിഗണനയെന്ന് ആരോപണം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി.

മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരെക്ക് കൂത്തുപറമ്പ് സ്വദേശിനിയുമായി മൂന്ന് ദിവസത്തിനിടെ 12 മണിക്കൂറോളം നേരം കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയെന്ന് സുധാകരന്‍ പരാതിയില്‍ പറയുന്നു. കൊലക്കേസിലെ മുഖ്യപ്രതിയായ ആകാശ് ജയില്‍ അധികാരിയെപ്പോലെയാണ് പെരുമാറുന്നു. ശുഐബ് വധക്കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും പരാതിയില്‍ പറയുന്നു.