ഭഗത് സിംഗിനെ തള്ളി യെച്ചൂരി; ബോംബുകളും തോക്കുകളും വിപ്ലവം കൊണ്ടുവന്നിട്ടില്ല

Posted on: March 23, 2018 12:41 pm | Last updated: March 23, 2018 at 3:12 pm
SHARE

ന്യൂഡല്‍ഹി: ഭഗത് സിംഗിനെ തള്ളിപ്പറഞ്ഞ്‌കൊണ്ട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബോംബുകളും തോക്കുകളും വിപ്ലവം കൊണ്ടുവന്നിട്ടില്ല. ആശയങ്ങളുടെ ഉരകല്ലിലാണ് വിപ്ലവങ്ങളുടെ വാളുകള്‍ മൂര്‍ച്ചകൂട്ടിയതെന്നുമാണ് ഭഗത് സിംഗിന്റെ 87-ാം ചരമവാര്‍ഷികദിനമായ ഇന്ന് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാരോട് സായുധ പോരാട്ടം നടത്തിയതിന് തൂക്കിലേറേണ്ടിവന്ന ഭഗത് സിംഗിന്റെ 87-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് തന്നെയാണ് സായുധ വിപ്ലവത്തെ യെച്ചൂരി തള്ളിപ്പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. അതേ സമയം ഇടതുപാര്‍ട്ടികളിലെ യുവജന സംഘടനകളിലും വിദ്യാര്‍ഥി സംഘടനകളിലും പെട്ട ആയിരക്കണക്കിന് പേരാണ് ഇന്ത്യ-പാക് ്അതിര്‍ത്തിക്ക് സമീപം ഫിറോസ്പൂരില്‍ ഭഗത് സിംഗിന്റെയും കൂട്ടാളികളുടേയും സ്യമതിമണ്ഡപത്തില്‍ ഒത്തുകൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here