മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടാന്‍ ലക്ഷങ്ങള്‍; മുന്നില്‍ ഇപി ജയരാജന്‍

Posted on: March 23, 2018 12:20 pm | Last updated: March 23, 2018 at 3:12 pm

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് സംസ്ഥാനം കിതക്കുന്നതിനിടെ മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 83 ലക്ഷത്തോളം രൂപ.

അഞ്ച് മാസം മാത്രം മന്ത്രിയായിരുന്ന ഇ പി ജയരാജനാണ് ഏറ്റവും കുടുതല്‍ തുക ചെലവിട്ടത്. 13,18937 രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മോടികൂട്ടാന്‍ ചെലവ് 9,56,871 രൂപയും ധനമന്ത്രി തോമസ് ഐസക് ചെലവഴിച്ചത് മൂന്ന് ലക്ഷവുമാണ്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താമസിക്കുന്ന തൈക്കാട് ഹൗസിന് വേണ്ടി 12,42,672 രൂപയും കടന്നപ്പള്ളി രാമചന്ദ്രന്‍ 5,55,684 രൂപയും ചെലവഴിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ 33.000 രൂപയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് 39,351 രൂപയുമാണ് ചെലവഴിച്ചത്.