ആസിഫ് പരിശീലനത്തിനിറങ്ങി; ധോണിക്കൊപ്പം!!

Posted on: March 23, 2018 11:32 am | Last updated: March 23, 2018 at 11:32 am

എടവണ്ണ (മലപ്പുറം): ഐ പി എല്ലില്‍ ചെന്നൈ ടീം സ്വന്തമാക്കിയ ഫാസ്റ്റ് ബൗളര്‍ എടവണ്ണ കുണ്ടുതോട് സ്വദേശി കെ എം ആസിഫ് ചെന്നൈയിലെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി.

നാട്ടിലെ സ്വീകരണത്തിന് ശേഷം ഇന്നലെ വൈകീട്ട് നാലോടെയാണ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയത്. രാത്രി ഏഴോടെയാണ് പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ ധോണി, ഹര്‍ഭജന്‍ സിംഗ്, ബ്രാവോ, റെയ്‌ന എന്നിവര്‍ക്കൊപ്പമായിരുന്നു പരിശീലനം.