Connect with us

International

യുഎസ്‌ സുരക്ഷാ ഉപദേഷ്ടാവ് മെക്മാസ്റ്ററെ ട്രംപ് പുറത്താക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കിയതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മെക്മാസ്റ്ററേയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ അംബാസിഡറും ബുഷ് ഭരണകാലത്തെ പ്രതിരോധ രംഗത്തെ വിദഗ്ധനുമായ ജോണ്‍ ബോള്‍ട്ടണാണ് പുതിയ സുരക്ഷാ ഉപദേഷ്ടാവ്.

വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് മെക്മാസ്റ്ററുടെ പുറത്താക്കല്‍. മുന്‍ സേനാജനറലായ മെക്മാസ്റ്ററുമായി വ്യക്തിപരമായി അടുപ്പംപുലര്‍ത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മക്മാസ്റ്റര്‍ വഴങ്ങാത്തയാളും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ ദൈര്‍ഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അധികാരത്തിലെത്തിയ ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍.

---- facebook comment plugin here -----

Latest