രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന്്; വീരേന്ദ്രകുമാറിന് ജയസാധ്യത

Posted on: March 23, 2018 6:15 am | Last updated: March 23, 2018 at 12:01 am

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാര്‍ രാജിവെച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കു ള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും. എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന എം പി വീരേന്ദ്രകുമാര്‍ വിജയിക്കുമെന്ന് ഉറപ്പാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ആറ് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 90 അംഗങ്ങളുള്ള എല്‍ ഡി എഫ് വീരേന്ദ്രകുമാറിനെ പിന്തുണക്കും. ബി ജെ പി അംഗം ഒ രാജഗോപാലും വിട്ടുനില്‍ക്കാനാണ് സാധ്യത. പി സി ജോര്‍ജ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

യു ഡി എഫ് സ്ഥാനാര്‍ഥിയായി ബാബു പ്രസാദ് മത്സര രംഗത്തുണ്ട്. 41 അംഗങ്ങളുള്ള യു ഡി എഫിന് തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ല. നാമനിര്‍ദേശം ചെയ്ത ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസിന് വോട്ടവകാശമില്ല.