Connect with us

International

കിഴക്കന്‍ ഗൗതയില്‍ നിന്ന് വിമതരെ ഒഴിപ്പിച്ചു തുടങ്ങി

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ നിന്ന് നൂറുകണക്കിന് വിമത സൈനികരെയും കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ഹറസ്തയിലെ വിമതരുമായി റഷ്യയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായത്. ബുധനാഴ്ചയായിരുന്നു ഇരു കൂട്ടരും തമ്മില്‍ ധാരണയിലെത്തിയിരുന്നത്. വടക്കന്‍ സിറിയയിലെ ഇദ്‌ലിബിലേക്ക് ആറ് ബസുകളിലായി വിമതരെയും അവരുടെ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.

മാറ്റിപ്പാര്‍പ്പിക്കുന്ന വിവരം ഹറസ്തയിലെ പ്രാദേശിക കൗണ്‍സില്‍ അംഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര പേരെ മാറ്റിപ്പാര്‍പ്പിച്ചു എന്ന കാര്യം വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടെയും സിറിയന്‍ റെഡ് ക്രസന്റ് സംഘത്തിന്റെയും സഹകരണത്തോടെയായിരുന്നു വിമതരുമായി കരാറിലെത്തിയത്. വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ ഗൗത സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും നടത്തിയ സംയുക്ത സൈനിക നീക്കത്തിനൊടുവില്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയിരുന്നു. 2013 മുതല്‍ കിഴക്കന്‍ ഗൗതയുടെ നിയന്ത്രണം വിമതരുടെ കൈവശമായിരുന്നു.

---- facebook comment plugin here -----

Latest