Connect with us

International

ഹമാസിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഗാസ സിറ്റി: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലക്ക് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ വധശ്രമത്തില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ നടത്തിയ ഓപറേഷനില്‍ ഹമാസിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന അനസ് അബു ഖൗസ, അബ്ദുല്‍ഹാദി അല്‍അസ്ഹാബ് എന്നീ ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരെ സൈനിക നടപടിക്കിടെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് പേരും അറസ്റ്റിനെ പ്രതിരോധിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറുത്തുനിന്നതായും തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 13നായിരുന്നു പ്രധാനമന്ത്രി റാമി ഹംദല്ലക്ക് നേരെ വധശ്രമമുണ്ടായത്. ഗാസയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം സ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിരുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമാക്കി നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹമാസാണെന്നും ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ ഹമാസ് ഭരണകൂടം പരാജയപ്പെട്ടതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹമാസിനും ഫലസ്തീന്‍ നേതൃത്വത്തിനും ഇടയിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ സംഭവിക്കുകയും ചെയ്തു.

Latest