Connect with us

International

മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

Published

|

Last Updated

മാലി: മാലദ്വീപില്‍ കഴിഞ്ഞ 45 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് അബ്ദുല്ല യമീന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി അറിയിച്ചത്. രാജ്യത്തിന്റെ സാധാരണ സ്ഥിതി തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതെന്നും എന്നാല്‍ രാജ്യം ഇപ്പോഴും ശക്തമായ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും പ്രസ്താവനയില്‍ പ്രസിഡന്റ് അറിയിച്ചു.

മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ഗയ്യൂം, സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാര്‍, ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരെ അടിയന്തരാവസ്ഥ സമയത്ത് സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാറിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. ഈ നാല് പേര്‍ക്കെതിരെയും ഭീകരവാദ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് 15 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.

Latest