കുപ്പിവെള്ളത്തിന്റെ വില കുറച്ചു; ലിറ്ററിന് 12 രൂപ

Posted on: March 22, 2018 10:32 pm | Last updated: March 22, 2018 at 11:23 pm

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിന് 20 രൂപയായിരുന്നത് 12 രൂപയായാണ് കുറച്ചത്.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കുപ്പിവെള്ള നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലകുറക്കാനുള്ള തീരുമാനം. ഏപ്രില്‍ രണ്ട്‌ മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുക.