വിവാദ പ്രസംഗം: ഫാറൂഖ് കോളജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

Posted on: March 22, 2018 10:10 pm | Last updated: March 22, 2018 at 10:11 pm

കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെ എതിര്‍ത്ത് പ്രസംഗിച്ച് കോളജ് അധ്യാപകനെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കോഴിക്കോട് ഫാറൂഖ് ട്രൈനിംഗ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവറിന് എതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്.

ഫാറൂഖ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതി പ്രകാരമാണ് നടപടി. എളേറ്റില്‍ വട്ടോളിയില്‍ ഒരു കുടുംബസംഗമത്തില്‍ സംസാരിക്കവെ അധ്യാപകന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പ്രസംഗത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.