കീഴാറ്റൂരില്‍ വീണ്ടും വീടിനുനേരെ കല്ലേറ്; ഭീഷണിക്കത്തും കണ്ടെടുത്തു

Posted on: March 22, 2018 9:45 pm | Last updated: March 22, 2018 at 9:51 pm

തളിപ്പറമ്പ്: വയല്‍കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കല്ലേറ് നടത്തിയതിന് പിന്നാലെ മറ്റൊരു വീടിന് നേരെയും കല്ലേറ്. അക്രമികള്‍ കൊണ്ടിട്ട ഭീഷണിക്കത്തും കണ്ടെടുത്തു.

സുരേഷ് കീഴാറ്റൂരിന്റെ വീട് അക്രമിക്കുന്ന സി സി ടി വി ദശ്യങ്ങള്‍ ലഭിച്ച വീടിന് നേരെയാണ് അക്രമികള്‍ വീണ്ടും കല്ലേറ് നടത്തിയത്. വീടിന്റെ ജനലുകള്‍ കല്ലേറില്‍ തകര്‍ന്നു. സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വിട്ടതിന്റെ പേരില്‍ ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്താണ് സമീപത്തു നിന്നു കണ്ടെത്തിയത്. ഇതിനു പിന്നാലെ സമീപത്തെ സി പി എം പ്രവര്‍ത്തകയുടെ വീടിനു നേരെയും കല്ലേറുണ്ടായി.

ബൈക്കിലെത്തിയ രണ്ട് പേരാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു.