ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക്

Posted on: March 22, 2018 8:03 pm | Last updated: March 23, 2018 at 9:57 am

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക് നടത്താന്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, എസ് ടി യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.

സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ പാടെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയം കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും വേണ്ടിയുള്ളതാണെന്നും മോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, എ ഐ ടി യു സി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, എസ് ടി യു പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, എം കെ കണ്ണന്‍ (എച്ച് എം എസ്) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.