Connect with us

National

ആധാര്‍ സുരക്ഷ: വിശദീകരണം നല്‍കാന്‍ യുഐഡിഎഐക്ക് സുപ്രീം കോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങളുടെ സുരക്ഷയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ യുഐഡിഎഐക്ക് സുപ്രീം കോടതിയുടെ അനുമതി.
അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റെ തീരുമാനം. ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് യുഐഡിഎഐ ക്ക് പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്താമെന്ന് കോടതി അറിയിച്ചു.

ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ആതീവ സുരക്ഷിതമായ ഇടത്താണെന്ന് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ഐഡന്റിറ്റീസ് ഡാറ്റ റെപ്പോസിറ്ററിയില്‍ 10 മീറ്റര്‍ ഉയരവും നാലുമീറ്റര്‍ വീതിയുമുള്ള പ്രത്യേക ഭിത്തികള്‍ക്കുള്ളിലാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.

ആധാര്‍ ഏജന്‍സി വിദേശ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയിരുന്നുവെന്നും അവര്‍ വ്യക്തി വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

 

Latest