ആര്‍എസ്എസിന്റേയും എസ്ഡിപിഐയുടേയും പിന്തുണ സ്വീകരിക്കും: വയല്‍ക്കിളികള്‍

Posted on: March 22, 2018 12:46 pm | Last updated: March 22, 2018 at 2:37 pm
SHARE

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍. കീഴാറ്റൂരില്‍ ഇപ്പോള്‍ നടക്കുന്നത് വികസന തീവ്രവാദമാണെന്നും സമരക്കാര്‍ രാഷ്ട്രീയക്കളികളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമരം നടന്നത് ആറന്മുളയിലാണ്. സിപിഎമ്മാണ് ഈ സമരം നയിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തങ്ങളും സമരത്തിനിറങ്ങിയത്. സമരത്തെ പിന്തുണക്കുന്നവരെ തങ്ങള്‍ തള്ളിപ്പറയില്ല. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും പിന്തുണ തങ്ങള്‍ സ്വീകരിക്കും. തന്റെ വീടിന് നേരെ ആക്രമണം നടത്തിയവരെ പോലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയല്‍ക്കിളിയുടെ സമരപ്പന്തല്‍ കത്തിച്ചതും വീട് ആക്രമിച്ചതും ഹീനമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here