സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചത് ആര്‍എസ്എസെന്ന് സിപിഎം; അല്ലെന്ന് ബിജെപി

Posted on: March 22, 2018 12:24 pm | Last updated: March 22, 2018 at 1:49 pm
SHARE

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചത് ആര്‍എസ്എസ് ആണെന്ന് സിപിഎം. സമരത്തിന്റെ പേരും പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ പറഞ്ഞു. വയല്‍ക്കിളി നേതാക്കളെ കൊല്ലാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു. കല്ലെറിഞ്ഞത് സമരവിരുദ്ധരല്ല, സമരത്തിന്റെ ഭാഗമായുള്ള ചില സംഘടനകളാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. സുരേഷിന്റെ വീട് ആക്രമിക്കേണ്ട കാര്യം ബിജെപിക്കില്ലെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സത്യപ്രകാശ് പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങളെന്നും തങ്ങള്‍ എന്തിന് സമരക്കാരെ ആക്രമിക്കണമെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. തളിപ്പറമ്പ് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here