Connect with us

Kerala

ഉറപ്പിച്ചു; കളി കാര്യവട്ടത്ത് തന്നെ

Published

|

Last Updated

കൊച്ചി: ഒടുവില്‍ തീരുമാനമായി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കായിക മന്ത്രിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മറ്റന്നാള്‍ ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

മല്‍സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്. കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ജി സി ഡി എ ചെയര്‍മാന്റെ നേതൃത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ക്രിക്കറ്റിന് വിട്ടുകൊടുത്താല്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ചിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്‌ബോള്‍ ടര്‍ഫിന് കേടുപാടുണ്ടാകുമെന്ന വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് ജി സി ഡി എ യോഗം വിളിച്ചത്.

 

---- facebook comment plugin here -----

Latest