വയല്‍ക്കിളി സമരനേതാവിന്റെ വീടിന് നേരെ ആക്രമണം

Posted on: March 22, 2018 9:10 am | Last updated: March 22, 2018 at 12:36 pm

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളികളുടെ സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.

കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാരും അയല്‍വാസികളും പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തളിപ്പറമ്പ് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയിട്ടു നശിപ്പിച്ചിരുന്നു.