ഭക്ഷ്യവിഷബാധ: ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന

Posted on: March 22, 2018 9:00 am | Last updated: March 22, 2018 at 11:22 am

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ഇന്നലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നാണ് നടപടി.

രണ്ട്, മൂന്ന് വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും താമസിക്കുന്ന ഹോസ്റ്റലില്‍ നല്‍കിയ ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം. ഇതിനെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥിനികള്‍ ചികിത്സ തേടിയിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് ചില വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ വിളിച്ച് വരുത്തി ചികിത്സ നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇന്റേണല്‍ പരീക്ഷയെഴുതുന്ന പല കുട്ടികള്‍ക്കും ബുധനാഴ്ച പരീക്ഷയെഴുതാന്‍ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രിയിലും വിദ്യാര്‍ഥിനികള്‍ പലരും ചര്‍ദിയും വയറിളക്കവും പൂര്‍ണമായും ഭേദമായിട്ടില്ല.