Connect with us

Kerala

മഅ്ദിന്‍ വൈസനിയം ഹയാബിനാ 2018ന് സഅദിയ്യയില്‍ ഉജ്ജ്വല തുടക്കം

Published

|

Last Updated

മഅ്ദിന്‍ വൈസനിയം വാര്‍ഷികത്തിന്റെ ഭാഗമായി ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന ഹയാബിനാ 2018 ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

ദേളി: മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹയാബിനാ 2018ന് ദേളി ജാമിഅ സഅദിയ്യയില്‍ ഉജ്ജ്വല തുടക്കം. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, മൗലാനാ മുഹമ്മദ് സലീം സിറാജ് ചെന്നൈ, അബ്ദുല്‍ ബാരി ഫൈസി തളിപ്പറമ്പ, കെ കെ ഹുസൈന്‍ ബാഖവി, സൈദലവി ഖാസിമി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ബഷീര്‍ സഅദി, കുട്ടശ്ശേരി അബ്ദല്ല ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, സ്വാലിഹ് ഹാജി മുക്കൂട്, ചിയ്യൂര്‍ അബ്ദുല്ല സഅദി, ഉസ്മാന്‍ സഅദി, അഹ്മദ് ബെണ്ടിച്ചാല്‍, ഇബ്‌റാഹിം സഅദി മുഗു, ഫാസില്‍ സഅദി, റശീദ് സഅദി ആറ്റാശ്ശേരി, അഹ്മദ് സഅദി സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

Latest