Connect with us

Gulf

ഡ്രൈവറുടെ മകള്‍ക്ക് മംഗളം നേരാന്‍ ഇമാറാത്തികള്‍ കേരളത്തില്‍

Published

|

Last Updated


യു എ ഇയില്‍ നിന്നെത്തിയ അതിഥികള്‍ മുഹമ്മദ് കുഞ്ഞിക്കും മകള്‍ക്കുമൊപ്പം

ദുബൈ: കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീട്ടിലേക്ക് യു എ ഇ സ്വദേശികളുടെ ഒഴുക്ക്. തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരാനും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളാനും ഒരുപറ്റം ഇമാറാത്തികളാണ് ദുബൈയില്‍നിന്ന് കല്യാണത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോയത്.

26 വര്‍ഷമായി ദുബൈയിലെ അല്‍ മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദുര്‍റഹ്മാന്‍ ഉബൈദ് അബു അല്‍ ശുവാര്‍ബിന്റെ വീട്ടില്‍ ഡ്രൈവറാണ് മൊയ്തീന്‍ കുഞ്ഞി. അദ്ദേഹത്തിന്റെ മകനും കുട്ടുക്കാരുമാണ് മൊയ്തീന്‍ കുഞ്ഞിമായി ഈ കുടുംബത്തിനുള്ള ആത്മബന്ധത്തിന്റെ ആഴമറിയിക്കാന്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഡ്രൈവറുടെ സന്തോഷത്തില്‍ പങ്കാളിയാകുവാനും വധുവാരന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനും മുന്‍പന്തിയില്‍ തന്നെ ഇവര്‍ സജീവമായി. ഇവരുടെ വരവ് കൊണ്ട് സാധാരണക്കാരനായ മൊയ്തീന്‍ കുഞ്ഞിക്ക് കല്യാണ ദിവസം വലിയ ഒരു സെലിബ്രിറ്റിയുടെ പരിവേഷം തന്നെ നാട്ടില്‍ കിട്ടി.

സ്വദേശി വീട്ടില്‍ ഒരു പാചകകാരനായി ജോലിയില്‍ പ്രവേശിച്ചതാണ് മൊയ്തീന്‍ കുഞ്ഞി. 26 വര്‍ഷമായി ഈവീട്ടില്‍ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലൈസന്‍സെടുത്തു ഡ്രൈവറായി ജോലി ചെയ്യുന്നത്. മാത്രവുമല്ല അര്‍ബാബിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നത് ഇദ്ദേഹമായിരുന്നു. ഈ മജ്‌ലിസില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ട്. യു എ ഇയിലെ വിവിധ ഗവണ്‍മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് അവര്‍. അവരുമായി എപ്പോഴും നല്ല ആത്മബന്ധം സൂക്ഷിച്ചു പോന്നിരുന്നു മൊയ്തീന്‍ കുഞ്ഞി. കല്യാണത്തില്‍ പങ്കെടുത്ത് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യു എ ഇ യിലേക്ക് ഇവര്‍ മടങ്ങിയെത്തിയത്.

Latest